ചേർത്തല:തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ സമുദായത്തിന് അർഹമായ പരിഗണന നൽകുന്ന കക്ഷികളെ പിന്തുണക്കുമെന്ന് വിശ്വകർമ്മ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയനും വിശ്വകർമ്മ സമാജവും പ്രാഖ്യാപിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എൻ.സി.ജയചന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ശശിധരൻ,വിശ്വകർമ്മസമാജം പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ,കെ.ആർ.രവീന്ദ്രൻ,രാമൻജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.