അമ്പലപ്പുഴ: ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്റേൺഷിപ്പ് നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു . ഇവരുടെ ശമ്പളം നിലവിൽ 13,900 രൂപയാണ്. 2016നു ശേഷം പ്രതിഫലം വർദ്ധിപ്പിച്ചിട്ടില്ല.