അമ്പലപ്പുഴ: കരിങ്കല്ല് കയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞ് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. അമ്പലപ്പുഴ കരൂർ പായൽക്കുളങ്ങര മായാ സദനത്തിൽ ഗോപിക്കുട്ടൻ - കൃഷ്ണകുമാരി ദമ്പതികളുടെ മകൻ മഹേഷ് (33) ആണ് മരിച്ചത്. ലോറി ഡ്രൈവർ പായൽക്കുളങ്ങര പുത്തൻ ചിറയിൽ ഉണ്ണിക്കുട്ട (37) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.റാന്നിയിൽ നിന്ന് കരിങ്കല്ല് കയറ്റി വരുന്നതിനിടെ കോഴഞ്ചേരിയിൽ വെച്ച് ലോറി മറിഞ്ഞാണ് അപകടം സംഭവിച്ചത്.അപകട സ്ഥലത്തു തന്നെ മഹേഷ് മരിച്ചു.മൃതദേഹം കോഴഞ്ചേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.മഹേഷിന്റെ ഭാര്യ രമ്യ ഏതാനും മാസം മുൻപ് മരിച്ചിരുന്നു. മക്കൾ: ആരാധ്യ, ആത്മീയ.