മാവേലിക്കര- പൊന്നേഴ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണം കരുതൽ പദ്ധതി വിതരണം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.ജി.അജയകുമാർ പദ്ധതി വിതരണോദ്ഘാടനം നിർവഹിച്ചു. ആഴ്ച്ചയിൽ 80 രുപ വീതം 50 ആഴ്ചയിൽ വീടുകളിൽ നിന്ന് ശേഖരിക്കുന്ന തുകവെച്ച് ഓണത്തിന് 43 കൂട്ടം സാധനങ്ങൾ ബാങ്കിന്റെ സുപ്പർ മാർക്കറ്റിൽ നിന്ന് വീടുകളിൽ എത്തിച്ച് നൽകുന്നതാണ് പദ്ധതി.