കുട്ടനാട്: നീലംമ്പേരൂർ പഞ്ചായത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണത്തിൽ തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് ജി മഠത്തിൽ ഉപവാസം നടത്തി. വൈകുന്നേരം നടന്ന സമാപന സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ഡി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം പി കെ അരവിന്ദാക്ഷൻ, അഡ്വ: സുദീപ് വി നായർ പഞ്ചായത്തംഗം സുരേഷ്, കർഷകമോർച്ച കുട്ടനാട് മണ്ഡലം ട്രഷറർ സുകുമാരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. രാജേഷ് പയറ്റുപാക്ക അദ്ധ്യക്ഷത വഹിച്ചു. ബിനിഷ് പി ഹരിദാസ് സ്വാഗതം പറഞ്ഞു.