ഹരിപ്പാട്: പള്ളിപ്പാട് ഭാഗത്ത് മരം വെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണു അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ മാൾഡ സ്വദേശിയായ ഷെയ്ഖ് നൂറുൽ(28) ആണ് മരിച്ചത്. ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിങ്ങോലിയിലാണ് ഇയാൾ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ. ഇന്ന് കൊൽക്കത്തയിലേക്ക് വിമാനമാർഗം കൊണ്ടുപോകും.