അരൂർ: ചന്തിരൂർ മണ്ണാട്ട് സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ദേവസ്വം ഓഫീസിന്റെ ഷീറ്റിട്ട ഭാഗം ഭാഗികമായി കത്തി നശിച്ചു. .ഇന്നലെ പുലർച്ചെ രണ്ടിനാണ് തീ ഉയരുന്നത് കണ്ടത്. സമീപവാസികൾ ചേർന്ന് ഉടനെ തീ അണച്ചതിനാൽ കൂടുതൽ നാശ നഷ്ടമുണ്ടായില്ല. ഓഫീസ് കത്തിയ സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികർ അരൂർ പൊലീസിൽ പരാതി നൽകി -