ambala

അമ്പലപ്പുഴ :ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വെള്ളത്തിൽവീണ് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് തയ്യിൽവീട്ടിൽ ദാമോദരൻ- ലീല ദമ്പതികളുടെ മകൻ സജീവ്(42)ആണ് മരിച്ചത്. പുന്നപ്ര കപ്പക്കടക്ക് കിഴക്ക് കരിമ്പാവളവിന് സമീപം തോട്ടിൽ മീൻ പിടിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ -അഞ്ചു.