മാവേലിക്കര: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം കുറിയിടത്ത് പുരയിടത്തിന്റെ കിഴക്ക് ഭാഗത്തെ നിലത്തിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നാണ് 180 ലിറ്റർ കോടയും വാറ്റുപകരണങ്ങളും മാവേലിക്കര എക്സൈസ് സംഘം പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർ ബി.സുനിൽ കുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർ ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ ജോഷിജോൺ, റിയാസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.