കായംകുളം: ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകനായ സിയാദിന്റെ വീട് മന്ത്രി ജി സുധാകരൻ സന്ദർശിച്ചു. സിയാദിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവായ നഗരസഭ കൗൺസിലർ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.