തുറവൂർ: കുത്തിയതോട്, കോടംതുരുത്ത് എന്നീ ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ അടക്കം 17 പേർക്ക് കൊവിഡ് സ്ഥീരീകരിച്ചു. കോടംതുരുത്തിൽ പഞ്ചായത്ത് അസി.സെക്രട്ടറി,പൊതുമരാമത്ത് വകുപ്പ് ഓവർസിയറായ വനിത, കൃഷിഭവനിലെ 2 ജീവനക്കാർ, തൊഴിലുറപ്പു പദ്ധതി വിഭാഗത്തിലെ 2 ജീവനക്കാർ, പഞ്ചായത്തിലെ പാർട് ടൈം സ്വീപ്പർ, പഞ്ചായത്തിനോട് ചേർന്നുള്ള അക്ഷയ സെന്ററിലെ വനിത എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുത്തിയതോട് പഞ്ചായത്തിലെ പഞ്ചായത്തിലെ 5, 6 വാർഡുകളിലെ അംഗങ്ങൾക്കും പൊതുമരാമാത്ത് വകുപ്പ് എ.ഇ, ഓവർസിയർ, പഞ്ചായത്തിലെ രണ്ട് ക്ലാർക്ക്മാർ, തൊഴിലുറപ്പു പദ്ധതി വിഭാഗത്തിലെ ഒരാൾ എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്. പഞ്ചായകുത്തിയതോട് പഞ്ചായത്ത് ഇന്ന് തുറക്കുമെന്നും പൊതുുജനങ്ങളടെ പ്രവേശനം നിയന്ത്രിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് പ്രേമാ രാജപ്പൻ പറഞ്ഞു.