ambala

 ലോറിയിലുണ്ടായിരുന്ന 12 പോത്തുകളും ചത്തു

അമ്പലപ്പുഴ : പോത്തുമായി പോയ ലോറി കണ്ടെയ്നർ ലോറി പിന്നിലിടിച്ചതിനെത്തുടർന്ന് മറിഞ്ഞ് ക്ളീനർ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. വിശാഖപട്ടണം സ്വദേശി ചിന്നറാവു (35) ആണ് മരിച്ചത്.ഡ്രൈവർ അപ്പ റാവുവിനെ നിസാര പരിക്കുകളോടെ ആലപ്പുഴ മെഡിയ്ക്കക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടെയ്നർ ലോറിയിലെ ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ദേശീയപാതയിൽ കൊട്ടാര വളവിനു സമീപം ഇന്നലെ പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും കൊല്ലത്തേയ്ക്ക് പോത്തുകളുമായി പോയ ലോറിയ്ക്കു പിന്നിൽ കൊച്ചിയിൽ നിന്നും കൊല്ലം കെ.എം.എം.എല്ലിലേയ്ക്കു പോകുകയായിരുന്ന കണ്ടെയിനർ ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി താഴ്ചയിലേയ്ക്കു മറിയുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ക്ലീനർ സംഭവസ്ഥലത്തു മരിച്ചു. ലോറിയിലുണ്ടായിരുന്ന 12 പോത്തുകളും ചത്തു. അപകടത്തെ തുടർന്ന് 2 മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി.