അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം ജോലി ചെയ്യുന്ന നഴ്സുമാർ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ശുചീകരണ ജിവനക്കാർക്ക് 650 രൂപ പ്രതിദിനം കിട്ടുമ്പോൾ നഴ്സിംഗ് ജിവനക്കാരുടെ ശമ്പളം 566 രൂപയാണ്. അർഹതപ്പെട്ട വേതനം ലഭിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം