കായംകുളം: കായംകുളത്തെ സിയാദ് വധകേസിൽ യഥാർത്ഥ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ നഗരസഭ കൗൺസിലർ കാവിൽ നിസാം നിരപരാധിയാണെന്ന് തെളിയുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിട്ടും പ്രതികാരത്തിന്റെ ഭാഷയിലാണ് സി.പി.എം നേതാക്കൾ സംസാരിക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ ഷാജഹാൻ പറഞ്ഞു.

കാവിൽ നിസാമിന്റെ ജീവന് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നും ഷാജഹാൻ ആവശ്യപ്പെട്ടു.