അമ്പലപ്പുഴ: കരുമാടി ഏഴാം വാർഡ് വികസന സമിതിയുടെ ,എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിലും ,സി. ബി. എസ്. ഇ പത്താം ക്ലാസ്സ്‌, പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ "മികവ് 2020"ന്റെ ഭാഗമായി ഭവനങ്ങളിൽ ചെന്ന് അനുമോദിച്ചു. വാർഡ് മെമ്പർ കരുമാടി മുരളിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം എ. ആർ. കണ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിന്ദു ബൈജു, വയനാട് മീനങ്ങാടി ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ് പ്രിൻസിപ്പൽ സി. പി. സുരേഷ് കുമാർ, വാർഡ് വികസന സമിതി കൺവീനർ മംഗളാനന്ദവല്ലി, എ. ഡി. എസ് .ചെയർപേഴ്സൺ ഉഷ സജീവ്, അയൽ സഭ ചെയർമാൻ സുനിൽ. എം, അയൽസഭ കൺവീനർമാരായ ഓമനക്കുട്ടിയമ്മ, മോളി അനിൽകുമാർ, ആശാപ്രവർത്തകരായ എസ് രാജലക്ഷ്മി, ഷീലമ്മ സണ്ണിച്ചൻ, വാർഡ് വികസന സമിതി അംഗം മാത്യു ജെയിംസ് (ജിമ്മിച്ചൻ) എന്നിവർ പങ്കെടുത്തു.