അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ഡോക്ടർ ഉൾപ്പെടെ അഞ്ചു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഡയാലിസിസ് യൂണിറ്റ് അടച്ചു. ഏതാനും ദിവസം മുൻപ് ഇവിടെ ഡയാലിസിസിനെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു .തുടർന്നാണ് ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കിയത്.