ആലപ്പുഴ: കൊവിഡ് വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മാർഗരേഖ പുറത്തിറക്കി. എല്ലാ വ്യാപാര സ്ഥാപനങ്ങളും പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് വ്യപാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് ജില്ലാ പൊലീസ് സമ്മാനങ്ങൾ നൽകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ എപ്പിഡമിക്ക് ഡിസീസ് ഓർഡിനൻസ് പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പി.എസ് സാബു അറിയിച്ചു.

 കടകളിൽ10 വയസിന് താഴെയുള്ള കുട്ടികളെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കരുത്

 ഹോം ഡെലിവറിയുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്നും സാധനങ്ങൾ വാങ്ങുവാൻപരമാവധി ശ്രമിക്കുക.

 വ്യപാരസ്ഥാപനങ്ങളിൽ ആളുകൾകൂടുതൽ സമയം ചെലവഴിക്കരുത്

 വ്യാപാരസ്ഥാപനങ്ങളിൽസാമൂഹിക അകലം പാലിക്കണം