ആലപ്പുഴ: അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വലിയഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോകുന്നതും വിപണനം നടത്തുന്നതും 25 അർദ്ധരാത്രിവരെ നിരോധിച്ച് കളക്ടർ ഉത്തരവായി. വലിയഴീക്കൽ തുറമുഖത്തോടു ചേർന്നു കിടക്കുന്ന ആറാട്ടുപുഴ 7,8,11 വാർഡുകളിൽ നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.