ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 166-ാം ജയന്തിയും 93-ാം മഹാസമാധിദിനവും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കാൻ ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സഭയുടെ എല്ലാ പ്രവർത്തകരും ജയന്തി-മഹാസമാധി ദിവസം ഭവനങ്ങളിൽ ഗുരുപൂജ, പ്രാർത്ഥന, ഗുരുഭാഗവതപാരായണം, ഉപവാസം തുടങ്ങിയ ചടങ്ങുകൾ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിറ്റ്, മണ്ഡലം തലത്തിൽ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.ശിവപ്രസാദ്, ചന്ദ്രൻ പുളിങ്കുന്ന്, സതീശൻ അത്തിക്കാട്, സരോജിനി ടീച്ചർ, എം.ഡി.സലിം തുടങ്ങിയവർ സംസാരിച്ചു.