ആലപ്പുഴ: കായകുളത്തെ സിയാദ് വധത്തിന്റെ മുഴുവൻ വിവരങ്ങളും ഗൂഡാലോചനയും പുറത്ത് കൊണ്ടുവരാൻ നിലവിലുള്ള അന്വേഷണത്തോടൊപ്പം ഉന്നതതല അന്വേഷണവും നടത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷിച്ച കോൺഗ്രസ് കൗൺസിലറുടെ ബന്ധം പുറത്ത് കൊണ്ടുവരണം. ഗുണ്ടാസംഘങ്ങളെയാണ് കോൺഗ്രസ് കൗൺസിലർ നിസാം സംരക്ഷിച്ചത്. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ അതേ കാര്യം തന്നെയാണ് മന്ത്രി ജി.സുധാകരനും പറഞ്ഞത്. ഇത് തെറ്റായി ചിത്രീകരിച്ച് ജനങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കാനാണ് ചിലമാധ്യമങ്ങൾ ശ്രമിച്ചതെന്നും നാസർ പറഞ്ഞു.