ആലപ്പുഴ : ആലപ്പുഴ തപാൽ ഡിവിഷനിൽ 'തപാൽ അദാലത്ത്' 26ന് രാവിലെ 11ന് ആലപ്പുഴ തപാൽ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. അരൂർ മുതൽ തോട്ടപ്പള്ളി വരെയുള്ള തപാൽ ഓഫീസുകളിലെ തപാൽ വിതരണം, രജിസ്ട്രേഷൻ, പാർസൽ, മണി ഓർഡർ, സേവിംഗ്സ് ബാങ്ക് മുതലായ സേവനത്തെ സംബന്ധിക്കുന്ന പരാതികൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ 25ന് ന് മുൻപ് മാനേജർ, കസ്റ്റമർ കെയർ സെന്റർ, സൂപ്രണ്ടിന്റെ ഓഫീസ്,ആലപ്പുഴ ഡിവിഷൻ, ആലപ്പുഴ - 688012 എന്ന വിലാസത്തിൽ തപാലിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. തപാലിൽ അയക്കുന്നവർ കവറിന്റെ പുറത്തു തപാൽ അദാലത്ത് എന്ന് രേഖപ്പെടുത്തിയിരിക്കണം.