മാന്നാർ: കുട്ടമ്പേരൂർ ഉപാസന ഗ്രന്ഥശാലയും പാർവ്വതി ഹോമിയോ ആശുപത്രിയും സംയുക്തമായി കൊറോണ വൈറസിനുള്ള പ്രതിരോധ മരുന്ന് (ഹോമിയോ) ഇന്ന് വിതരണം ചെയ്യും. രാവിലെ 11ന് ഉപാസന ഗ്രന്ഥശാലയിൽ ഡോ.ഗംഗാദേവി വിതരണം നിർവഹിക്കുമെന്ന് ഗ്രന്ഥശാല സെക്രട്ടറി, നീർപ്പള്ളിൽ രാധാകൃഷ്ണൻ നായർ അറിയിച്ചു.