കായംകുളം: സ്വപ്നയുടെ സെക്രട്ടേറിയറ്റിലെ സ്വാധീനം കൃത്യമായ അന്വേഷണത്തിലൂടെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ അന്വേഷണ ഏജൻസികൾ തയ്യാറാകണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എ. ത്രിവിക്രമൻ തമ്പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം ഡി.സി.സി സെക്രട്ടറി മുരളീധരൻ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ സെക്രട്ടറി എ ശിവശങ്കറിന്റെ ചോദ്യംചെയ്യൽ പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയും.
പിണറായി വിജയൻ ഒഴിയേണ്ടി വരുന്ന കസേരയിൽ എസ് രാമചന്ദ്രൻപിള്ള എത്തുന്നത് തടയാനാണ് കൊടിയേരി ബാലകൃഷ്ണൻ രമേശ് ചെന്നിത്തലയ്ക്കെതിരെ അനാവശ്യമായ സംഘപരിവാർ പരാമർശം നടത്തിയെന്നും തമ്പി പറഞ്ഞു എത്രയുംവേഗം പിണറായി വിജയൻ മുഖ്യമന്ത്രി പദം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.