മാന്നാർ : ചെന്നിത്തല അയ്യക്കശ്ശേരിൽ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി 'സുമംഗലീയം" എന്ന പരിണയ പദ്ധതി നടപ്പാക്കും. കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു നാളെ ക്ഷേത്രാങ്കണത്തിൽ വച്ചു ചെന്നിത്തല സ്വദേശിയായ യുവതിയുടെ വിവാഹം നടത്തും. കഴിഞ്ഞ മൂന്നു വർഷമായി സപ്താഹ യജ്ഞത്തിന്റെ രുഗ്മിണീ സ്വയംവര നാളിൽ ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹം എല്ലാ ചെലവുകളും വഹിച്ചു അയ്യക്കശ്ശേരിൽ ശ്രീ മഹാദേവ ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ടെന്ന് ഭാരവാഹികളായ മധു കൊതേരിൽ, സുഭാഷ്‌കുമാർ കണ്ടത്തിൽ, ശ്രീകുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.