ചാരുംമൂട് : ആറ് വർഷമായി തരിശുകിടന്നിരുന്ന വെട്ടിക്കോട് പാടശേഖരം ഹരിതാഭമാകുന്നു. ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേർന്നാണ് മൂന്നുവർഷത്തേക്ക് ഇവിടെ നെൽക്കൃഷിയിറക്കുന്നത്.ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്‌സ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ റജി അദ്ധ്യക്ഷയായി.പഞ്ചായത്തംഗം അന്നമ്മ,പാടശേഖരസമിതി സെക്രട്ടറി വി.എൻ.സുകേശൻ,കൃഷി ഓഫീസർ ബി.പ്രീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.