മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യുണിയൻ കൺവീനർ സിനിൽ മുണ്ടപ്പള്ളിയ്ക്കുണ്ടായ വാഹനാപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര യോഗത്തിൽ അദ്ധ്യക്ഷനായി. ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ്, വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.