ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സഹോദരൻ അയ്യപ്പന്റെ 131ാമത് ജന്മവാർഷികം ആചരിച്ചു. ഛായാചിത്രത്തിൽ മാലചാർത്തൽ, പുഷ്പാർച്ചന എന്നിവ നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മുട്ടം ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സ്വാമി സുഖാകാശസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി വി.നന്ദകുമാർ, ജോ.കൺവീനർ മുട്ടം സുരേഷ് എന്നിവർ സംസാരിച്ചു. മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ബി.ദേവദാസ് സ്വാഗതവും ജി.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.