rg

ഹരിപ്പാട്: മോഷണ പരമ്പര നടത്തിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പു നടത്തി. കരുവാറ്റ കുമാരപുരം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി 2015 മുതൽ മോഷണം നടത്തി പിടിയിലായ കുമാരപുരം താമല്ലാക്കൽ മാണിക്കോത്ത് അജിത്ത് തോമസുമായി (43) ഹരിപ്പാട് സി.ഐ ആർ.ഫയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കരുവാറ്റ പഞ്ചായത്തിലെ മോഷണം നടന്ന നാലു വീടുകളിൽ ഇന്നലെ തെളിവെടുപ്പിനെത്തിയത്. ഈ വീടുകളിൽ നിന്ന് 15 പവനോളം സ്വർണമാണ് ഇയാൾ മോഷ്ടിച്ചത്. ഇരുപത്തിനാലാം തീയതി വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. അഞ്ചുവർഷം കൊണ്ട് കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലായി എൺപതോളം മോഷണങ്ങളാണ് അജിത്ത് നടത്തിയത്.