ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നൂറ് കിടക്കകളോടു കൂടിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കരിക്കാട് സെന്റ് ജോസഫ് പാരിഷ് ഹാളിൽ ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്യും.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനിത മനോജ് അദ്ധ്യക്ഷത വഹിക്കും.
കൊവിഡ് ബാധിതരായി എത്തുന്നവർക്കായി ഹൈടെക് സംവിധാനമാണ് പഞ്ചായത്ത് ഒരുക്കിയിട്ടുളളത്. ഇതിനായി എൻ.ആർ.എച്ച്.എമ്മിന്റെ കീഴിലുളള ഡോക്ടർമാരും നഴ്‌സുമാരും അടങ്ങിയ മെഡിക്കൽ സംഘം ചുമതല ഏറ്റെടുത്തു. സെന്ററിനുളളിൽ സമയം ചെലവഴിക്കുന്നതിനായി കാരംസ്‌ബോർഡും ചെസ് ബോർഡുകളും,ടിവിയും,പുസ്തകങ്ങളും ഉൾപ്പെടെ നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്.സെന്ററിൽ എത്തുന്നവർക്കുളള ഭക്ഷണം നൽകുന്നത് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളാണ്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ചെയർമാനായും ഡോ.അമ്പിളി,നോഡൽ ഓഫീസറായും ഉളള പഞ്ചായത്ത്തല മോണിറ്ററിംഗ് ടീമാണ് സെന്ററിന്റെ പ്രവർത്തന ചുമതല വഹിക്കുന്നത്.