പൂച്ചാക്കൽ: പണമിടപാട് തർക്കത്തെ തുടർന്ന് യുവാവിന് വെട്ടേറ്റു. പാണാവള്ളി പഞ്ചായത്ത് ആറാം വാർഡിൽ നികർത്തിൽ വീട്ടിൽ സുമേഷിനാണ് (39) വെട്ടേറ്റത്. കാലിനും മുഖത്തും തലക്കും വെട്ടേറ്റ സുമേഷിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ മണപ്പുറം ടെലിഫോൺ എക്സേഞ്ചിന് സമീപത്തായിരുന്നു സംഭവം.പ്രതികൾക്കായി പൂച്ചാക്കൽ പൊലിസ് അന്വേഷണം ഊർജിതമാക്കി.