അരൂർ: എസ്.സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ ജന്മദിനാഘോഷം സെപ്തംബർ ഒന്നിന് എരമല്ലൂർ പാർത്ഥസാരഥി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, തുടർന്ന് എം.വി. ആണ്ടപ്പൻ അവതരിപ്പിക്കുന്ന സ്മൃതിപഥം. 10.30 ന് സംവരണത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സണ്ണി.എം. കപിക്കാട് സംസാരിക്കും. ഉച്ചയ്ക്ക് 2 ന് അയ്യൻകാളി അനുസ്മരണ സമ്മേളനം. മന്ത്രി പി.തിലോത്തമൽ ഉദ്ഘാടനം ചെയ്യും. അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ടി.ശ്യാമളകുമാരി ഉദ്ഘാടനം ചെയ്യും. അരൂർ, എഴുപുന്ന കോടംതുരുത്ത് കുത്തിയതോട് തുറവൂർ പഞ്ചായത്തുകളിലെ പട്ടികജാതി സർവ്വീസ് സഹകരണ സംഘങ്ങളുടെ കൂട്ടായ്മയാണ് ക്ലസ്റ്റർ. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് ആഘോഷം. പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സി.കെ.രാജേന്ദ്രൻ, ജനറൽ കൺവീനർ ദിവാകരൻ കല്ലുങ്കൽ, എം.വി. ആണ്ടപ്പൻ, വ ടവക്കേരി അനിൽകുമാർ,കെ.എം. കുഞ്ഞുമോൻ, പി.കെ. മനോഹരൻ, കെ.ആർ രമ്യ, ബാബു വളമംഗലം എന്നിവർ പങ്കെടുത്തു.