photo

ചേർത്തല: കേരള വിശ്വകർമ്മ മഹിളാസംഘം താലൂക്ക് കമ്മ​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഋഷിപഞ്ചമി വിശ്വകർമ്മപൂജ യുടെ ഭദ്റദീപ പ്രകാശനം എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ നിർവഹിച്ചു. മഹി പി.ആചാരി, കെ.ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ കാർമ്മികത്വത്തിലാണ്
പൂജകൾ നടത്തിയത്. സംസ്ഥാന സെക്രട്ടറി പി.ബി. മുരളി,മഹിളാസംഘം താലൂക്ക് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, യൂണിയൻ സെക്രട്ടറി പി.സുരേഷ്‌കുമാർ, സിന്ധു,പി.വിജയൻ,എം.എസ്.കൃഷ്ണൻകുട്ടി,കെ.ജി.സുരേന്ദ്രൻ,ആർ. ബിജുമോൻ, കെ.പ്രസന്നൻ,ഡി.സതീശൻ,കെ.ആർ.മധു,പി.വിജയനാഥ്, മോഹനൻആചാരി എന്നിവർ സംസാരിച്ചു.