ആലപ്പുഴ: ജില്ലയിൽ ഇന്നലെ 241 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2014 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്തുനിന്നും 14 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

223 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ ദിവസം മരിച്ച ചെട്ടികാട് സ്വദേശി റോബർട്ടിന്റെ (78) പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ജില്ലയിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 24 ആയി. ഇന്നലെ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ ആകെ എണ്ണം 2458 ആയി. രോഗമുക്തരായവരിൽ 49 പേർ സമ്പർക്കത്തിലൂടെയും മൂന്നുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്.

............................

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9414

 വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1700

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 155

 ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 131

.......................

# കണ്ടെയ്ൻമെന്റ് സോൺ

ചുനക്കര പഞ്ചായത്തിലെ 5, 6 വാർഡിലെ എൻ.എസ്.എസ് എൽ.പി സ്‌കൂ, എം.പി മുക്ക് റോഡിന് വടക്ക് വശം, പുന്നപ്ര നോർത്ത് പഞ്ചായത്ത് 7, 9 വാർഡുകൾ, എടത്വ പഞ്ചായത്ത് വാർഡ് 2 നെറ്റിത്തറ ഭാഗം, ആലപ്പുഴ നഗരസഭ വലിയമരം വാർഡിൽ -എച്ച്.പി പാടം ആദ്യത്തെ വഴിയുടെ തെക്ക് ഭാഗവും രണ്ടറ്റവും, ഇലയിൽ സ്റ്റോൾ വഴി ബൈലയിൻ, വേലികെട്ടിൽ വഴി, വിറകുകട ഇടവഴി (പുലയൻവഴിക്ക് സമീപം വളവിന് ഇരുഭാഗം) തുടങ്ങിയ പ്രദേശങ്ങൾ