ambala

അമ്പലപ്പുഴ: കൊവിഡ് നിയമം ലംഘിച്ച് 14 പേരെ കയറ്റി പോയ ആപ്പെ ഓട്ടോ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ ആലപ്പുഴ ഭാഗത്ത് നിന്നും വളഞ്ഞവഴി തീരദേശത്തേക്ക് തൊഴിലാളികളെ കുത്തി നിറച്ച് ദേശീയ പാതയിലൂടെ പോകുകയായിരുന്നു ആപ്പ മിനിലോറി. വാഹനം ചങ്ങനാശ്ശേരി മുക്കിലെ സിഗ്നൽ കടന്ന് അമിത വേഗത്തിൽ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്ന വിവരം പുന്നപ്ര പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പുന്നപ്ര ഭാഗത്തുവെച്ച് വാഹനം പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തതിൻറ്റെ പേരിലും കേസ് രജിസ്റ്റർ ചെയ്തു.