പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 613-ാം നമ്പർ മാക്കേക്കടവ് ശാഖയുടെ നേതൃത്വത്തിൽ ചേർത്തല ലയൺസ് ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കനിവ് പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ജോർജ് ജോസഫ് നിർവഹിച്ചു. ഓൺലൈൻ പഠന സൗകര്യത്തിനായി ടെലിവിഷൻലഭ്യമാക്കും.ആരോഗ്യപരിപാലനത്തിനായുള്ള പരിശോധനകൾക്ക് സൗകര്യം ഒരുക്കും. എല്ലാ ദിവസവും രക്തം പരിശോധിക്കാനുള്ള സംവിധാനം ശാഖ ഓഫീസിൽ സജ്ജമാക്കി. ശാഖ ഓഫീസിൽ നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് കെ.ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.പങ്കജാക്ഷൻ, ജിനോ ജോസഫ്, ഷാമിൽ കൂലാത്ത്, ആർ.ശ്യാംരാജ്, മാത്യു ജോസഫ് എന്നിവർ പങ്കെടുത്തു.