weqf

ഹരിപ്പാട്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ദേശവ്യാപകമായി നടന്ന പ്രതിഷേധവാരത്തിന്റെ ഭാഗമായി ഹരിപ്പാട് ഏരിയായിലെ 108 പഞ്ചായത്ത് മുൻസിപ്പൽ വാർഡുകളിൽ അയ്യായിരത്തോളം വീടുകളിലും പാർട്ടി ഓഫീസുകളിലും സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗം ടി.കെ.ദേവകുമാർ, ഏരിയാ സെക്രട്ടറി എൻ.സോമൻ, ഹരിപ്പാട് എൽ.സി.സെക്രട്ടറി എസ്.കൃഷ്ണകുമാർ എന്നിവർ ഹരിപ്പാട് ഇ.എം എസ് ഭവനിൽ നടന്ന സമരത്തിൽ പങ്കെടുത്തു. ആദായ നികുതി അടയ്ക്കണ്ടാത്ത മുഴുവൻ കുടുംബങ്ങൾക്കും 7500 രൂപ വീതം ആറ് മാസം നൽകുക. പത്ത് കിലോ ഭക്ഷ്യധാന്യം വീതം ആവശ്യമുള്ള എല്ലാ വ്യക്തികൾക്കും സൗജന്യമായി ഒരു വർഷം നൽകുക, തൊഴിലുറപ്പ് പദ്ധതി 200 ദിവസമാക്കുക, വേതനം ഇരട്ടിയാക്കുക, നഗരപ്രദേശങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുക, എല്ലാ തൊഴിൽ രഹിതർക്ക് തൊഴിലില്ലായ്മ വേതനം നൽകുക, ജോലി സമയം പന്ത്രണ്ട് മണിക്കൂർ ആക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിൽ നിയമ ഭേദഗതി ഉപേക്ഷിക്കുക തുടങ്ങിയ പതിനാറ് ആവശ്യങ്ങളുന്നയിച്ചാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചത്.