ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരെ സി.പി.എം പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ ജില്ലയിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി.

വൈകിട്ട് നാലു മുതൽ 4.30 വരെ വീട്ടുമുറ്റങ്ങളിലും ഓഫീസുകൾ കേന്ദ്രീകരിച്ചുമാണ് സമരം നടന്നത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സമരത്തിൽ ജില്ലാ സെക്രട്ടറി ആർ.നാസർ, എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എന്നിവർ പങ്കെടുത്തു. ജില്ലയിൽ നിരവധി വീടുകളുടെ മുറ്റത്ത് സത്യഗ്രഹം നടന്നു. ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ നൽകുക, തൊഴിലുറപ്പ് വേതനം 200 ആക്കുക, സൗജന്യ ഭക്ഷ്യധാന്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.