ചാരുംമൂട്: പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള വിശ്വകർമ്മ സഭ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.സതീഷ് ടി.പത്മനാഭൻ ആവിശ്യപ്പെട്ടു. ചുനക്കരയിൽ സഭയുടെ നേതൃത്വത്തിൽ നടന്ന വിശ്വകർമ്മ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി. ചെല്ലമ്മാളാൾ അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം വി.പ്രസാദ്, ഡോ.അർജ്ജുൻ വിശ്വനാഥൻ എന്നിവർ നിർവ്വഹിച്ചു.ദിനാഘോഷത്തിൻ്റെ ഭാഗമായി വിശ്വബ്രഹ്മദേവ പ്രാർത്ഥനയും, മധുര പ്രസാദ വിതരണവും നടന്നു.