photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നൂറ് കിടക്കകളോട് കൂടിയ കൊവിഡ് ഫസ്​റ്റ് ലൈൻ ട്രീ​റ്റ്‌മെന്റ് സെന്റർ കരിക്കാട് സെന്റ് ജോസഫ് പാരിഷ് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു.കൊവിഡ് ബാധിതരായി എത്തുന്നവർക്ക് ഹൈടെക് സംവിധാനമാണ് പഞ്ചായത്ത് ഒരുക്കിയിട്ടുളളത്.

എൻ.ആർ.എച്ച്.എമ്മിന്റെ കീഴിലുളള ഡോക്ടർമാരും നഴ്‌സുമാരും അടങ്ങിയ മെഡിക്കൽ സംഘം ചുമതല ഏ​റ്റെടുത്തു.സെന്റർ പരിശോധനയ്ക്ക് സബ് കളക്ടർ അനുപം മിശ്രയും എത്തി. ടീം തണ്ണീർമുക്കത്തിന് വേണ്ടി പ്രസിഡന്റ് ജ്യോതിസിനെ അഭിനന്ദിച്ചു. ആദ്യ സെന്റർ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചതിന് പുറമേ 300 കിടക്കകളുളള പുതിയ സെന്റർ കൂടി തുടങ്ങാൻ അംഗീകാരവും കളക്ടർ നൽകി. സെന്ററിൽ എത്തുന്നവർക്ക്‌ സമയം ചെലവഴിക്കാൻ നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. പാരിഷ് ഹാളും അനുബന്ധ സ്ഥലങ്ങളും അനുവദിച്ച് നൽകിയ സെന്റ് ജോസഫ് പള്ളി ട്രസ്​റ്റികളെ പഞ്ചായത്ത് ആദരരിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ബിനിത മനോജ് അദ്ധ്യക്ഷത വഹിച്ചു. രമ മദനൻ,സുധർമ്മ സന്തോഷ് എന്നിവരും ഗ്രാമ പഞ്ചായത്തംഗങ്ങളായ സാനു സുധീന്ദ്രൻ,ജോബിൻ ജോസഫ്,ഡോ. റിസ്വാൻ,എച്ച്.ഐ.ഹരിലാൽ, സി.ഡി.എസ് പ്രസിഡന്റ് ശ്രീജാ ഷിബു,ജിമ്മിച്ചൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൾ ഖാദർ സ്വാഗതവും അസി.സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.