മാന്നാർ: എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ എക്‌സൈസ് അധികൃതർ എണ്ണയ്ക്കാട് ഗ്രാമത്തിലെ കൂട്ടംപേരൂർ ആറിന് സമീപമുള്ള പത്തുപറക്കടവിനു കിഴക്ക് വശത്തു നിന്നു 35 ലിറ്ററിന്റെ 10 കന്നാസിൽ സൂക്ഷിച്ച 350 ലിറ്റർ കോട, 10ലിറ്റർ കന്നാസിൽ സൂക്ഷിച്ച 10 ലിറ്റർ ചാരായം എന്നിവ പിടികൂടി. പ്രതികൾക്കു വേണ്ടി തെരച്ചിൽ തുടങ്ങിയെന്ന് പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദ് അറിയിച്ചു.