sndp

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം 1723-ാം നമ്പർ ടി.കെ മാധവ വിലാസം പുതുപ്പള്ളിക്കുന്നം ശാഖയിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണവും, ചാരുംമൂട് യൂണിയൻ നേതാക്കൾക്ക് സ്വീകരണവും നൽകി. ശാഖാ അങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് ഗിരീഷ് അമ്മ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ബി. സത്യപാൽ, വൈസ് ചെയർമാൻ ആർ. രഞ്ജിത്ത്, മേഖലാ ചെയർമാൻ വി.ആർ. സോമൻ, യൂണിയൻ വനിതാസംഘം ചെയർപേഴ്സൻ വന്ദന സുരേഷ്, യൂത്ത്മൂവ്മെൻറ് ചെയർമാൻ വി. വിഷ്ണു, ശാഖ സെക്രട്ടറി സി.എൻ. മോഹനൻ, വനിതാ സംഘം പ്രസിഡൻറ് ബിന്ദു രാജു, എൻ ഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.