ഹരിപ്പാട്: ഗുരുക്ഷേത്ര പരിസരത്ത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ ശല്യമുണ്ടാക്കുന്നതായി പരാതി. കണിച്ചനല്ലൂർ തെക്ക് എസ്.എൻ.ഡി.പി ശാഖാ വക ഗുരുക്ഷേത്രത്തിലും പരി​സരത്തുമാണ് സാമൂഹ്യവിരുദ്ധ‌ ശല്യം. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ തെരുവ് വിളക്കുകൾ എറിഞ്ഞു തകർക്കുകയും സമീപ വീടുകളിലെ തെങ്ങിൽ നിന്നും കരിക്ക് മോഷ്ടിക്കുകയും ചെയ്തിരുന്നു. ഗുരുക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിൽ അതിക്രമിച്ച് കയറി മദ്യപിക്കുകയും അവശിഷ്ടങ്ങൾ ക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്തതായും കരീലക്കുളങ്ങര പൊലീസിന് നൽകി​യ പരാതിയിൽ പറയുന്നു.