ph

കായംകുളം: കണ്ടല്ലൂർ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം കണ്ടല്ലൂർ ശ്രീനാരായണ ഇന്റർ നാഷണൽ സ്കൂളിൽ ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ ക്യാബിനറ്റ് സെക്രട്ടറി ജെയിൻ സി. ജോബ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എ.ആർ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് എ.ആർ സുരേന്ദ്രൻ,സെക്രട്ടറി ജ്യോതി നാരായണൻ,ട്രഷറർ സി.പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സ്ഥാനമേറ്റത്. ക്ലബ്ബ് നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം റീജിയണൽ ചെയർമാൻ ജി.അയ്യപ്പൻപിള്ള നിർവ്വഹിച്ചു. കണ്ടല്ലൂർ ഗ്രാമത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കുള്ള കൊവിഡ് സഹായം പഞ്ചായത്ത് പ്രസിഡന്റ് എ.വി രഞ്ജിത്ത് എറ്റുവാങ്ങി. വിശപ്പ് രഹിത പദ്ധതിയുടെ ഉദ്ഘാടനം സോൺ ചെയർമാൻ എം.രവീന്ദ്രൻ താച്ചേത്തറ നിർവ്വഹിച്ചു.