കായംകുളം:എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ഐക്യ ജംഗ്ഷൻ 4497-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖാ യോഗത്തിൽ ചതയ ദിനാഘോഷവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഗുരുകീർത്തി പുരസ്കാര വിതരണവും ഓണക്കിറ്റ് വിതരണവും നടന്നു.
യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ് ചതയദിന സന്ദേശം നൽകി. ശാഖ പ്രസിഡന്റ് ബിജു പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ ,വിഷ്ണു പ്രസാദ്, ശാഖാ യോഗം വൈസ് പ്രസിഡണ്ട് ബി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശാഖാ യോഗം സെക്രട്ടറി പി.ഹരിലാൽ സ്വാഗതവും വനിതാ സംഘം സെക്രട്ടറി അജിതാ സുനി നന്ദിയും പറഞ്ഞു.