ആലപ്പുഴ: ഐക്യഭാരത വായനശാല ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബഷീറിന്റെ കഥാലോകത്തെക്കുറിച്ചുള്ള ചർച്ച നടന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗ്രന്ഥശാല സെമിനാർ ഹാളിൽ നടന്ന ചർച്ച താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ.സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് ആർ.ചന്ദലാൽ പ്രബന്ധാവതരണം നടത്തി. ആർ.ലക്ഷ്മണൻ, പി.ഹേമനാഥ് എന്നിവർ സംസാരിച്ചു.