gt

ഹരിപ്പാട്: ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ കൊവിഡ് പ്രധിരോധ സാമഗ്രികളിടെ വിതരണത്തിന്റെ ഭാഗമായി ഹരിപ്പാട്, കരീലകുളങ്ങര പൊലീസ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ സാനിട്ടൈസർ, മഴക്കോട്ട്, കൈയുറ, പൊലീസ് വാളന്റി​യർ യൂണിഫോം എന്നിവ നൽകി. ഹരിപ്പാട് സി.ഐ ആർ. ഫയാസും കരീലകുളങ്ങര സ്റ്റേഷൻ ഓഫീസർ എസ്.എൽ അനിൽകുമാറും സാമഗ്രികൾ ഏറ്റുവാങ്ങി. കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിനുള്ള റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211നൽകുന്ന റോട്ടറി പ്രശംസാപത്രവും കൈമാറി. റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർമാരായ ബി.ബാബുരാജ്, എം.മുരുകൻ പാളയത്തിൽ, വി.മുരളീധരൻ, വൈസ് പ്രസിഡന്റ്‌ തോമസ് ഈപ്പൻ, സെക്രട്ടറി അജിത് പാറൂർ, ഖജാൻജി ഷിബുരാജ്, ഹരീഷ്കുമാർ, രാജേഷ് എസ് എന്നിവർ പങ്കെടുത്തു.