ആലപ്പുഴ: നഗരത്തിൽ ജില്ലാക്കോടതി പാലത്തിനു സമീപമുള്ള ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന് മുന്നിൽ വച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ ഇരവുകാട് തൈപ്പറമ്പ് വീട്ടിൽ സഫറുദ്ദിനെ (37) നോർത്ത് പൊലീസ് പിടികൂടി. കാഞ്ഞിരംചിറ പുത്തൻപുരയ്ക്കൽ വീട്ടിൽ ആൽബർട്ടിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3 മണിയോടെ മോഷണം പോയത്.
അന്വേഷണത്തിനിടെ കൊമ്മാടിയിൽ വച്ചാണ് ബൈക്ക് സഹിതം പ്രതിയെ പിടികൂടിയത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ കെ.പി.വിനോദ്, എസ്.ഐ ടോൾസൺ പി.ജോസഫ്, സി.പി.ഒമാരായ ബിനുമോൻ, വികാസ് ആന്റണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.