ആലപ്പുഴ: തുമ്പോളി റെയിൽവേ സ്റ്റേഷന് സമീപം ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ നിന്ന് 220 ലിറ്റർ കോട കണ്ടെത്തി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രദേശം.

ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ്.ബിനു, ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എസ്.പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ ജെ.ഫെമിൻ, റോയ് ജേക്കബ്, ജി.അലക്സാണ്ടർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എസ്.ഷെഫീക്ക്, ഗോപീകൃഷ്ണൻ, ടി.ജെ.സെബാസ്റ്റ്യൻ, വി.എ.ജസ്റ്റിൻ, വി.ആർ.ജൂലിയറ്റ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.