പൂച്ചാക്കൽ: യുവാവിനെ പട്ടാപ്പകൽ വെട്ടിയ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേരെ പൂച്ചാക്കൽ പോലീസ് അറസ്റ്റു ചെയ്തു. കടവന്ത്ര ചെറുശേരി വീട്ടിൽ കെവിൻ പോൾ ( 33 ) , കടവന്ത്ര കൂടപ്ലാക്കൽ വീട്ടിൽ ഷിഹാബ് ( 17 ) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കാണ് പാണാവള്ളി ആറാം വാർഡിൽ നികർത്തിൽ വീട്ടിൽ സുമേഷിനെ, പൂച്ചാക്കൽ ബി.എസ്.എൻ.എൽ ഓഫീസിനു സമീപം വെച്ച് ആക്രമിച്ചത്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കാരണമെന്ന് പറയുന്നു. ഗുണ്ടാസംഘത്തിലെ നാലുപേരെ കൂടി പിടികൂടാനുണ്ട്. സുമേഷ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെൽ ചികിത്സയിലാണ്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി.