മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ രണ്ട് ഓണച്ചന്തകൾ ആരംഭിച്ചു. കൺസ്യൂമർ ഫെഡറേഷനുമായി സഹകരിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിലും ഇരമത്തൂർ ഐക്കര ജംഗ്ഷനിലും പ്രവർത്തിക്കുന്ന നീതി സ്റ്റോറുകൾ വഴിയാണ് സബ്സിഡിയോടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില്‍പന നടത്തുന്നത്.
ഒരാഴ്ച നീളുന്ന ഓണച്ചന്തയിൽ അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി പത്തോളം പലചരക്ക് സാധനങ്ങളാണുള്ളത്. ഹെഡ് ഓഫീസിലും ഇരമത്തൂരിലും ആരംഭിച്ച ഓണച്ചന്തകളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവ്വഹിച്ചു. സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണൻ, എം.സോമനാഥൻ പിള്ള, ബഹനാൻ ജോൺ മുക്കത്ത്, പൊന്നമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു.